അകലാട് തപാൽ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

Must അകലാട് തപാൽ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു പുന്നയൂർ: ദേശീയപാത വിപുലീകരണ ഭാഗമായി അകലാട് മൂന്നയിനിയിലെ അകലാട് തപാൽ ഓഫിസ് ബദർപള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ഡിവിഷൻ അസി. സൂപ്രണ്ട് സജി സി. ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുബൈദ പുളിക്കൽ, കെട്ടിട ഉടമ എം.പി. അലിക്കുട്ടി എന്നിവർ സംസാരിച്ചു. ഗുരുവായൂർ സബ് ഡിവിഷൻ ഇൻസ്പെക്ടർ കെ.എസ്. പ്രശാന്ത് സ്വാഗതവും സബ് പോസ്റ്റ് മാസ്റ്റർ ഗീത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.