ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഗുരുവായൂര്‍: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട പൂങ്കാവ് സ്വദേശി വട്ടപ്പാറക്കുഴിയിൽ വിജയനെയാണ് (മണിക്കുട്ടൻ - 39) അറസ്റ്റ് ചെയ്തത്. ആഗസ്റ്റ്​ 12ന് നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറിക്ക് സമ്മാനമുണ്ടെന്ന് പറഞ്ഞ് ഇയാൾ പടിഞ്ഞാറെ നടയിലെ എൻ.എം.കെ സൂപ്പർ ഏജൻസീസിൽ ടിക്കറ്റ് ഹാജരാക്കുകയായിരുന്നു. 500 രൂപയുടെ സമ്മാനമുള്ള 12 ടിക്കറ്റുകളാണ് ഹാജരാക്കിയത്. 592733 നമ്പർ ടിക്കറ്റിലെ അഞ്ചാമത്തെ അക്കം തിരുത്തി 8 എന്നാക്കിയാണ് ഇയാൾ സമ്മാനം തട്ടിയെടുക്കാൻ ശ്രമിച്ചത്. ടിക്കറ്റ് പരിശോധിച്ചപ്പോൾ സംശയം തോന്നിയ ഏജൻസിക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ടെമ്പിൾ പൊലീസ് എസ്.ഐ ഐ.എസ്. ബാലചന്ദ്രൻ, എ.എസ്.ഐമാരായ സി. ബിന്ദുരാജ്, സി. ജിജോ ജോൺ, സീനിയർ സി.പി.ഒമാരായ വി.എം. ശ്രീജിത്, ടി.പി. ടോബിൻ, സി.പി.ഒ കെ. ജിജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം tct gvr prathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.