തൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച 'അരിയില്ലാഞ്ഞിട്ട്' കവിത നാടക രൂപത്തിൽ അവതരിപ്പിക്കുകയാണ് തൃശൂരിലെ ഒരുസംഘം നാടകപ്രവർത്തകർ. വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്' കവിത സമാഹാരത്തിലെ ഈ കവിത അക്കാലത്തെ അരികുവത്കരിക്കപ്പെട്ട കർഷകത്തൊഴിലാളികളുടെയും അടിയാള ജനതയുടെയും ദൈന്യ ജീവിതത്തെ അടയാളപ്പെടുത്തിയ ഒന്നാണ്. ഒരുമണി അരിയില്ലാത്തതിനാൽ കഞ്ഞി കുടിക്കാനാവാതെ പട്ടിണി കൊണ്ട് മരിച്ചുവീണ പാവപ്പെട്ടവന്‍റെ ശവമടക്കിന് ഓടിക്കൂടിയ പ്രമാണിമാരും നാട്ടുകാരും അയാളുടെ ഭാര്യയോട് ശവത്തിന് ചുറ്റും തൂവാൻ ഒരുപിടി അരി ആവശ്യപ്പെട്ടപ്പോൾ അത്രയും അരിയുണ്ടായിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നല്ലോ എന്ന് പൊട്ടിത്തെറിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം .ഈ കവിത സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് പഠിക്കാൻ ഉണ്ടായിരുന്നു. ഈ കവിത സന്ദർഭത്തെ കാലാനുസൃതമായ രൂപമാറ്റങ്ങൾ വരുത്തിയാണ് നാടകം അവതരിപ്പിക്കുന്നത്. പ്രസിദ്ധനാടക പ്രവർത്തകനായ നാരായണൻ കോലഴിയാണ് രംഗ പാഠവും രംഗഭാഷയും ഒരുക്കിയത്. വൈലോപ്പിള്ളി പുലരി ഗ്രന്ഥശാലയും ബാലഭവനും ചേർന്നാണ് നാടകാവതരണത്തിന് അരങ്ങൊരുക്കുന്നത്. ഡോക്ടർ കെ.ജി. വിശ്വനാഥൻ, ഡോക്ടർ ഡി. ഷീല, നാരായണി ടീച്ചർ, താര അതിയടത്ത്, റീബ പോൾ, പുരുഷോത്തമൻ മേച്ചേരി, സുന്ദരൻ തച്ചപ്പിള്ളി, കെ.എൻ. മാധവൻ, എ.ഡി. ഫ്രാൻസിസ്, നോയൽ വർഗീസ്, പി.കെ. വിജയൻ, ബാലഗോപാൽ എന്നിവരാണ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്. ഈ മാസം 21ന് വൈകീട്ട് നാലിന് തൃശൂർ ബാലഭവൻ ഓഡിറ്റോറിയത്തിൽ കെ.വി. അബ്ദുൾ ഖാദർ നാടകാവതരണം ഉദ്ഘാടനം ചെയ്യും. പടം tct nadakam1, 2: 'അരിയില്ലാഞ്ഞിട്ട്' നാടക റിഹേഴ്സലിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.