വടക്കാഞ്ചേരി: ഓണത്തെ വരവേൽക്കാൻ രണ്ടേക്കറിൽ വൈവിധ്യ ജൈവ പച്ചക്കറി കൃഷി യൊരുക്കിയിരിക്കുകയാണ് കർഷകനായ പാർളിക്കാട് ചേനോത്ത് ജോസ്. സുഹൃത്തായ നായരങ്ങാടി സ്വദേശി കാവുങ്കൽ സുനിലിന്‍റെ പിന്തുണയും ഇദ്ദേഹത്തിന് കരുത്താണ്. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മുണ്ടത്തിക്കോട് കൃഷിഭവന്‍റെ സഹകരണത്തോടെ കുറാഞ്ചേരിക്കടുത്ത പാടശേഖരത്തിലൊരുങ്ങിയ മികവിന്‍റെ കൃഷിയിടത്തിൽ പടവലം, പാവക്ക, ചിരവക്ക, കുക്കുമ്പർ പന്തലുകളും, വെള്ളരി, മത്തൻ, ചീര, വെണ്ട, പയർ തുടങ്ങിയ പച്ചക്കറി നിരകളുമൊക്കെ കർഷകന്‍റെ കഠിനാധ്വാനം വിളിച്ചോതുന്നതാണ്. പാറേങ്ങാട്ടിൽ സുഗത, അമ്പക്കാട്ട് വീട്ടിൽ ലത തുടങ്ങിയവർ സൗജന്യമായി നൽകിയ പാട്ടഭൂമിയിലാണ് പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്നത്. കാർഷികവൃത്തിയിൽ പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുള്ള ജോസിന് നിരവധി തവണ പഞ്ചായത്തിന്‍റെയും മറ്റും മികച്ച കർഷകനുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് പരിപാലിക്കുന്ന വിളവെടുപ്പിന് പാകമായ പച്ചക്കറികൾക്ക് ആവശ്യക്കാരും ഏറെയാണ്. മേഖലയിലെ കാർഷിക സമൃദ്ധിയുടെ പ്രതീകമാവുകയാണ് പാർളിക്കാട്ടെ കൃഷിയിടം. ഉത്സവാന്തരീക്ഷത്തിൽ വിളവെടുപ്പിനും തുടക്കമായി. പച്ചക്കറി വിളവെടുപ്പ് ഉത്സവം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സ്ഥിരസമിതി അധ്യക്ഷന്മാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, നഗരസഭ കൗൺസിലർ എസ്.ബി. ഐശ്വര്യ, കൃഷി ഓഫിസർ വി.ഐ. ശ്വേത തുടങ്ങിയവർ പങ്കെടുത്തു. പടം. ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു TCT.WKY.krishi.jos.1660917243150
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.