മുജീബ് റഹ്മാൻ അനുസ്മരണം

വെട്ടത്തൂർ: ജിദ്ദയിൽ ഹൃദയാഘാതംമൂലം മരിച്ച കൈപ്പള്ളി മുജീബ് റഹ്മാനെ മണ്ണാർമല ക്രസന്‍റ്​ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്​ അനുസ്മരിച്ചു. കല -കായിക -സാംസ്കാരിക -രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന മുജീബ് മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു. അനുസ്മരണ യോഗം കെ.എം.സി.സി ജില്ല പ്രസിഡന്‍റ്​ പുളിയക്കുത്ത് ഗഫൂർ ഉദ്​ഘടനം ചെയ്തു. കെ. നസീർ, ആനേങ്ങാടൻ അത്തീഖ്, ഷാജി, ഫിറോസ് കാരാടൻ, പി. സീനത്ത്, എ. മുഹമ്മദ്, കല്ലിങ്ങൽ മുഹമ്മദ്, ഹംസ കൈപ്പള്ളി, മുജീബ് ആലിയസ്സൻ, നിസാർ പട്ടാണി, മൊയ്‌ദു എന്നിവർ സംസാരിച്ചു. എം.ടി. അബ്ദു അധ്യക്ഷത വഹിച്ചു. കെ. മുജീബ് സ്വാഗതവും അമീർ കാഞ്ഞിരംപാറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.