സ്വപ്നയുടെ ഹരജി തള്ളിയ വിധി തന്നെ വേട്ടയാടിയവർക്ക് സമർപ്പിക്കുന്നു -കെ.ടി. ജലീൽ

മലപ്പുറം: തന്നെ നിരന്തരം വേട്ടയാടിയവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടിയാണ് സ്വപ്ന സുരേഷിന്‍റെ ഹരജികൾ തള്ളിയ ഹൈകോടതി വിധിയെന്ന് മുൻമന്ത്രി കെ.ടി. ജലീൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. താൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴ കീറി അപഗ്രഥിച്ച് പുച്ഛിക്കുകയും തനിക്ക് വിവരമില്ലെന്ന് മീഡിയ റൂമിലിരുന്ന് ആക്രോശിച്ച്​ അട്ടഹസിക്കുകയും തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിരം ഇടതു വിരുദ്ധ ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈകോടതിയുടെ വിധി വിനയപുരസരം സമർപ്പിക്കുന്നതായും ജലീൽ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി. ആദരണീയനായ മുഖ്യമന്ത്രിയെയും കുടുംബത്തെയും സർക്കാറിനെയും തന്നെയും അപമാനിക്കാനും താറടിക്കാനുമായിരുന്നു താൻ നൽകിയ പരാതി റദ്ദാക്കണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് ഹൈകോടതിയിലെത്തിയതെന്നും ജലീൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.