മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി, മാതൃശിശു സൗഹൃദ ആശുപത്രിയാകാനുള്ള യോഗ്യത നേടി. മദർ ബേബി ഫ്രണ്ട്ലി ഇനിഷ്യേറ്റിവ് സർട്ടിഫിക്കേഷൻ വിലയിരുത്തൽ പ്രക്രിയയിൽ 98.65% മാർക്ക് സ്വന്തമാക്കിയാണ് അർഹത നേടിയത്. പ്രസവം നടക്കുന്ന സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന പദ്ധതിയാണ് മദർ ബേബി ഫ്രണ്ട്ലി ഇനിഷ്യേറ്റിവ് പ്രോഗ്രാം. മാതൃശിശു ആരോഗ്യവും സൗഹൃദവും വളർത്താൻ ആശുപത്രികളെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. യുനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവ നിശ്ചയിച്ച 10 ഗുണനിലവാര സൂചികയും മാതൃശിശു ആരോഗ്യം സംബന്ധിച്ച നിശ്ചിത നിലവാരത്തിനുള്ള പോയന്റും അനുസരിച്ചാണ് വിലയിരുത്തൽ നടന്നത്. ഇതിന്‍റെ ഭാഗമായി ആശുപത്രിയിലെത്തുന്ന യുവതികൾക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യം, ഐ.എ.പി കേരള, എൻ.എൻ.എഫ് കേരള, കെ.യു.എച്ച്.എസ്, യുനിസെഫ് എന്നിവയുടെ പിന്തുണയോടെയാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. നാഷനൽ ഹെൽത്ത് മിഷൻ, ആരോഗ്യ വകുപ്പ്, ആശുപത്രി ജീവനക്കാർ എന്നിവയുടെ പരിശ്രമ ഫലമായാണ് അംഗീകാരമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.