തുവ്വൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മതസൗഹൃദ സദസ്സൊരുക്കി ക്ഷേത്ര കമ്മിറ്റിയുടെ വേറിട്ട മാതൃക. തുവ്വൂർ കാട്ടമ്പലം ശിവക്ഷേത്രമാണ് വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ആദരമൊരുക്കിയും മതഭേദമില്ലാതെ പ്രസാദ ഊട്ടൊരുക്കിയും ജയന്തി കൊണ്ടാടിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, എം.ബി.ബി.എസ് പ്രവേശനം നേടിയ പി. ഫാഹിമ, നിയമബിരുദം നേടിയ ഭവനീഷ്, രുക്മിണി വാരസ്യാർ എന്നിവർക്ക് ഉപഹാരം നൽകി. വിശേഷാൽ പൂജകൾക്ക് മേൽശാന്തി രഞ്ജിത് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. മനു സ്വാമി ഭക്തി പ്രഭാഷണം നടത്തി. ക്ഷേത്ര സമിതി പ്രസിഡന്‍റ് എ. നാരായണൻ കുട്ടി, പൂഴിക്കുത്ത് ജയരാജൻ, ആലിക്കൽ ജയപ്രകാശ്, അരിക്കുഴി ബാലചന്ദ്രൻ, താഴത്തേത്ര വനജ എന്നിവർ നേതൃത്വം നൽകി. Mn tvr temple upaharam കാട്ടമ്പലം ശിവക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥിനിക്ക് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.