ധനസഹായ വിതരണവും അനുമോദനവും

വണ്ടൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിയമ്പലം യൂനിറ്റ് നടത്തിയ ധനസഹായ വിതരണവും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങൾക്കുള്ള അനുമോദനവും സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. കുടുംബസുരക്ഷ പദ്ധതിയിൽ അംഗമായി മരിച്ച പാറപ്പുറവൻ സൈതലവിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ധനസഹായ വിതരണവും ജില്ല കമ്മിറ്റിയുടെ 30,000 രൂപയും ജില്ല ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് സൈതലവിയുടെ മകൻ റിയാസ് ബാബുവിന് കൈമാറി. യൂനിറ്റ് ജനറൽ സെക്രട്ടറി കെ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ പെൻഷൻ വിതരണം ചെയ്തു. പ്രസിഡന്‍റ്​ എം. ഫൈസൽ, വിനോദ് പി. മേനോൻ, നാസർ ടെക്നോ, എൻ. അബ്​ദുൽ ഗഫൂർ, ഇ. മോഹനചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. MN wdr sahayam കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിയമ്പലം യൂനിറ്റ് സംഘടിപ്പിച്ച സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.