പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു -യു.ഡി.എഫ്

എടക്കര: ലൈഫ്, പി.എം.എ.വൈ. പദ്ധതികളിലായി 111 വീടുകള്‍ക്കും ഗുണഭോക്താക്കള്‍ക്ക് സ്ഥലം വാങ്ങാനും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും യു.ഡി.എഫ് എടക്കര പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. വെട്ടിച്ചുരുക്കിയ ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന്​ ലഭിക്കുന്നതിനനുസരിച്ച് ബാക്കി വീടുകള്‍ക്കും തുക അനുവദിക്കും. വ്യാപാര സമുച്ചയം തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ആഴ്ചയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജെയിംസ്, വൈസ് പ്രസിഡന്‍റ് കെ. ആയിശക്കുട്ടി, സത്താര്‍ മാഞ്ചേരി, ബാബു തോപ്പില്‍, ടി.ടി. മന്‍സൂര്‍, അംഗങ്ങളായ കബീര്‍ പനോളി, ലിസി തോമസ്, ഫസിന്‍ മുജീബ്, സുലൈഖ മാമ്പിള്ളി, എം. ഉമ്മുസല്‍മ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.