എടക്കരയിലെ പ്രതിപക്ഷ അംഗങ്ങളുടെ ധര്‍ണ ഇന്ന്

എടക്കര: ലൈഫ് പദ്ധതിയില്‍ 100 വീട്​ നൽകാമെന്ന വാഗ്ദാനം അട്ടിമറിച്ചെന്ന് ആരോപിച്ചും വ്യാപാര സമുച്ചയത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാത്തതിലും പ്രതിഷേധിച്ച് എടക്കരയിലെ പ്രതിപക്ഷ അംഗങ്ങള്‍ വെള്ളിയാഴ്ച ധര്‍ണ നടത്തും. ലൈഫ് പദ്ധതിയില്‍ 25 വീടുകള്‍ക്ക് മാത്രമാണ് വിഹിതം വകയിരുത്തിയത്. അറുനൂറിലധികം ആളുകള്‍ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വ്യാപാര സമുച്ചയത്തിലെ മുറികളുടെ വാടകയില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. എന്നാല്‍, സമുച്ചയം തുറക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കെ. ജിഷ്ണു, പ്രതിപക്ഷ നേതാവ് പി. മോഹനന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.