തിരൂരങ്ങാടി: മാറിയ കാലത്തോട് ക്രിയാത്മകമായി സംവദിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ. വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ സി.ബി.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വൈസ് ചെയർമാൻ സി.എച്ച്. ഫസൽ അധ്യക്ഷത വഹിച്ചു. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിയാകത്തലി കാവുങ്ങൽ, പി.ടി.എ പ്രസിഡന്‍റ് പി.ഒ. സാദിഖ്, സെക്രട്ടറി പി. അബ്ദുസ്സലാം, സി.പി. മുനീർ, കെ. ദിയ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജംഷീർ നഹ സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ.കെ. ജസീറ നന്ദിയും പറഞ്ഞു. ഫോട്ടോ മലബാർ സെൻട്രൽ സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.