ഉദ്യോഗസ്ഥരുടെ കുറവിനിടെ കസ്റ്റംസിന്​ തലവേദനയായി അറസ്റ്റും സസ്​പെൻഷനും

കരിപ്പൂർ: ആവശ്യത്തിന്​ ഉദ്യോഗസ്ഥരില്ലാതെ വലയുന്നതിനിടെ കസ്റ്റംസിന്​ തലവേദനയായി സസ്പെൻഷനും അറസ്റ്റും. കോഴിക്കോട്​ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിന്​ അനുസരിച്ചുള്ള തസ്തികകളോ സംവിധാനങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം ചേർന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. ഉദ്യോഗസ്ഥർ കുറവായതിനാൽ യാത്രക്കാർക്ക്​ ബാഗേജ്​ ലഭിക്കാൻ വൈകുന്നത്​ അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമമുള്ളതിനാൽ അഞ്ച്​ കൺവെയർ ബെൽറ്റുകളിൽ ഒന്ന്​ മാത്രമാണ്​ പ്രവർത്തിക്കുന്നത്​. ഇതിനിടയിലാണ്​ ഈ മാസം രണ്ട്​ ഉദ്യോഗസ്ഥർക്ക്​ സസ്പെൻഷൻ ലഭിക്കുന്നത്​. വ്യാഴാഴ്ച ഒരു സൂപ്രണ്ട്​ അറസ്റ്റിലാകുകയും ചെയ്തു. 150ഓളം ഉദ്യോഗസ്ഥർ ആവശ്യമുള്ളിടത്തേക്ക്​ അനുവദിച്ച തസ്തിക 100ൽ താഴെ. ഇപ്പോഴുള്ള ഉദ്യോഗസ്ഥരു​ടെ എണ്ണം 50ൽ താ​ഴെയും​. ബാഗേജ്​ ക്ലിയറൻസിൽ മാത്രമാണ്​ നിലവിൽ ഉദ്യോഗസ്ഥരുള്ളത്​​. ഇവരെത്തന്നെയാണ്​ ഇന്‍റലിജന്‍സ്​ യൂനിറ്റിലേക്കും നിയോഗിക്കുന്നത്​. കോവിഡിനു മുമ്പ്​ ഇവിടെ 80ഓളം ഉദ്യോഗസ്ഥരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.