പൊന്നാനി: വീഥികളിൽ ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും കളിയും ചിരിയും കുസൃതികളും നിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യ ശ്രീകൃഷ്ണ ജയന്തി നിറപ്പകിട്ടായി. രാധാ-കൃഷ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ ബാലികാബാലന്മാരുടെ നേതൃത്വത്തിൽ നടന്ന ശോഭയാത്രകളിൽ അണിനിരന്ന് ആയിരക്കണക്കിന് ശ്രീകൃഷ്ണഭക്തർ വാദ്യസംഘങ്ങളുടെയും ഭജനസംഘങ്ങളുടെയും അകമ്പടിയോടെ നഗരവീഥികളെ അമ്പാടിയാക്കിയാണ് ക്ഷേത്രങ്ങളിലേക്ക് നീങ്ങിയത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ മുതൽ വിവിധ പരിപാടികളാണ് നടന്നത്. കൃഷ്ണാവതാര മഹത്വം വിളിച്ചോതിയാണ് ജന്മാഷ്ടമി ആഘോഷം നടന്നത്. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിലാണ് ശോഭയാത്രകൾ അരങ്ങേറിയത്. പൊന്നാനിയിൽ വിവിധ ചെറുസംഘങ്ങളായി എത്തിയ ശോഭയാത്രകൾ തൃക്കാവ് ക്ഷേത്ര മുറ്റത്ത് സംഗമിച്ച് മഹാശോഭയാത്രയായി മാറി ചന്തപ്പടി, ചമ്രവട്ടം ജങ്ഷൻ വഴി കണ്ടകുറുമ്പക്കാവ് ക്ഷേത്രമുറ്റത്ത് സമാപിച്ചു. രാധാ-കൃഷ്ണ വേഷമണിഞ്ഞ് വീഥികളെ അമ്പാടികളാക്കാനെത്തിയ കുരുന്നുകളെ കാണാൻ നഗരത്തിന്‍റെ വിവിധയിടങ്ങളിൽ ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും റാലികളും ഘോഷയാത്രക്ക് കൊഴുപ്പേകി. MP PNN1 പൊന്നാനിയിൽ നടന്ന ശോഭയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.