ഉന്നത വിജയികളെ ആദരിച്ചു

must പൂപ്പലം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ മുഴുവൻ മാർക്കും നേടി ദേശീയ ശ്രദ്ധ നേടിയ ഹാഫിസ് റഹ്മാനും മികച്ച വിജയം നേടിയ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികളെയും ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ ആദരിച്ചു. നീറ്റ് പരീക്ഷയിൽ കേരളയിൽ ഏഴാം റാങ്ക് നേടിയ പൂർവ വിദ്യാർഥിനി ഹംദ റഹ്മാൻ, ക്ലാസുകളിലെ കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാർ, എസ്.എസ് ക്ലബ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾ എന്നിവർക്കും സമ്മാനങ്ങൾ നൽകി. സ്കൂൾ ചെയർമാൻ കെ.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം, സ്കൂൾ സെക്രട്ടറി എ. ശുഐബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ടി.കെ. അബ്ദുസമദ്, അൽജാമിഅ കോളജ് പ്രിൻസിപ്പൽ എ.കെ. സൽമാൻ, പി.ടി.സി ചെയർമാൻ കെ.എ. ഖാലിദ്, കമ്മിറ്റിയംഗം കെ.വി. ഷൗക്കത്തലി, മുൻ ചെയർമാൻ കെ.വി. മുഹമ്മദലി, പി.എം. അനിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. അബ്ദുൽ ബഷീർ സ്വാഗതവും ഹബീബ റസാഖ് നന്ദിയും പറഞ്ഞു. പടം mcpmna 3 darul falah പൂപ്പലം ദാറുൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ മുഴുവൻ മാർക്കും നേടി ഹാഫിസ് റഹ്മാന് നജീബ് കാന്തപുരം എം.എൽ.എ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.