മലപ്പുറം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ശനിയാഴ്ച ഡി.ഡി.ഇ ഓഫിസ് മുതൽ കലക്ടറേറ്റ് വരെ ധർണ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2019-20 വരെ ഈ പദ്ധതി നല്ല രീതിയിലായിരുന്നു നടപ്പാക്കിയിരുന്നത്. 2016ലെ സ്ലാബ് സമ്പ്രദായം അനുസരിച്ചാണ് ഇന്നും വിദ്യാലയങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത്. പലവ്യഞ്ജനങ്ങൾ, പയർ, പച്ചക്കറി, ഗ്യാസ് എന്നിവയുടെ വില വർധിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം പാൽ, മുട്ട അല്ലെങ്കിൽ പഴം എന്നിവ നൽകണം. ഇതിനനുസരിച്ച് സർക്കാർ തുക അനുവദിക്കാത്തത് പ്രധാനാധ്യാപകന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ സമഗ്ര പോഷകാഹാര പദ്ധതിയിൽ മുട്ട, പാൽ എന്നിവക്ക് തുക അനുവദിക്കണം. പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലകളിൽനിന്ന് ഒഴിവാക്കി കുടുംബശ്രീപോലുള്ള ഏജൻസികളെ ഏൽപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. രാവിലെ പത്തരക്ക് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചേരി, ജില്ല പ്രസിഡന്‍റ് കെ. അബ്ദുല്ലത്തീഫ്, വി. യൂസുഫ് സിദ്ദീഖ്, ടി.എം. ജലീൽ, കെ. ദാമോദരൻ, സി. അബ്ദുൽ റസാഖ്, പി. അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.