നാല് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത് മങ്കട: സംസ്ഥാനത്ത് ആറു മാസത്തിനുള്ളിൽ നിർമിച്ച റോഡുകൾ തകരുന്ന പശ്ചാത്തലത്തിൽ റോഡിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ജില്ലയിൽ നാല് സ്ഥലങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ജില്ലയിലെ മഞ്ചേരി -മേലാറ്റൂർ റോഡ്, ആനക്കയം -തിരൂർക്കാട് റോഡ്, പുലാമന്തോൾ -കുളത്തൂർ റോഡ്, തിരൂർ -പൂക്കയിൽ -വെട്ടം റോഡ് എന്നിവിടങ്ങളിൽ നാല് ടീമുകളായായിരുന്നു പരിശോധന. പൊതുമരാമത്ത് എൻജിനീയർമാരും കൂടെയുണ്ടായിരുന്നു. റോഡിന്‍റെ ഘടന, ടാറിങ് മിശ്രിതം, റോഡിലെ ബോളർ എന്നിവയാണ് പരിശോധിക്കുന്നത്. ചിത്രം: mc MNG D 3 Road ആനക്കയം -തിരൂർക്കാട് റോഡിൽ മങ്കടയിൽ വിജിലൻസിന്‍റെ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.