ജില്ല പ്രവാസി പരാതി പരിഹാര കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മലപ്പുറം: കേരളീയ പ്രവാസികാര്യ വകുപ്പ്​ പ്രഥമ ലോക കേരളസഭ ശിപാർ​ശ പ്രകാരം പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിനായി രൂപവത്​കരിച്ച പ്രവാസി പരാതി പരിഹാര കമ്മിറ്റികൾ പു​നഃസംഘടിപ്പിച്ച്​ ഉത്തരവായി. മലപ്പുറം ജില്ല പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ പുതിയ പ്രതിനിധികളായി വി.കെ. അബ്ദുൽ റഊഫ്​, ടി.പി. ദിലീപ്​, നജീറ അഷ്​റഫ്​ എന്നിവരെ നിയമിച്ചു. കമ്മിറ്റിയിൽ ജില്ല കലക്ടർ ചെയർമാനും പഞ്ചായത്ത്​ ഡെപ്യൂട്ടി ഡയറക്​ടർ കൺവീനറും ജില്ല പൊലീസ്​ മേധാവി, നോർക്ക പ്രതിനിധി, പ്രവാസി ക്ഷേമനിധി ബോർഡ്​ പ്രതിനിധിയും അംഗങ്ങളാണ്​​. ഉത്തരവ്​ പ്രകാരം പ്രവാസി പരാതി കമ്മിറ്റികളുടെ യോഗങ്ങളിൽ ജില്ല കലക്​ടറും ജില്ല പൊലീസ്​ മേധാവിയും നേരിട്ട്​ പ​ങ്കെടുത്ത്​ പ്രവാസികളു​​ടെ പ്രശ്ന പരിഹാരത്തിനായി ഇടപെടലുകൾ നടത്തണമെന്ന്​ നിർദേശമുണ്ട്​. പ്രവാസികൾ പ്രശ്ന പരിഹാരത്തിനായി കമ്മിറ്റികൾക്ക്​ സമർപ്പിക്കുന്ന ശിപാർ​ശകൾ കമ്മിറ്റി അതത്​ സർക്കാർ വകുപ്പുകൾക്ക്​ നേരിട്ട്​ നൽകേണ്ടതും പകർപ്പ്​ നോർക്ക റൂട്ട്​സിന്​ നൽകേണ്ടതുമാണ്​. കമ്മിറ്റികൾ നൽകുന്ന ശിപാർശകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിച്ച്​ റിപ്പോർട്ട്​ നേരിട്ട്​ കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. ജില്ല പ്രവാസി പരിഹാര കമ്മിറ്റികൾ രണ്ട്​ മാസത്തിലൊരിക്കൽ ചേരണമെന്നും ഉത്തരവിലുണ്ട്​. photo: m3 vk abdul rauf (pravasi), m3 dileep (pravasi), m3 najeera (pravasi) പ്രവാസി സംരംഭങ്ങള്‍ക്ക് വായ്പമേള മലപ്പുറം: പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്​സ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) ഭാഗമായിട്ടാണ് വായ്പമേള. സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ്​സൈറ്റ് വഴി (www.norkaroots.org) 20.08.2022 ശനിയാഴ്ച വരെ അപേക്ഷ നല്‍കാം. ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേക്ക്​ അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് അവസരമുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറ ബാങ്കിന്‍റെ ജില്ല റീജനല്‍ ഓഫിസുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വായ്പമേള. ഫോൺ: 18004253939.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.