കർഷക ദിനം

എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് എച്ച്.എസ്.എസ് പി.ടി.എ കമ്മിറ്റിയും പരിസ്ഥിതി ക്ലബും സംയുക്തമായി സ്കൂൾ പരിസരങ്ങളിലെ വിവിധ കർഷകരെ ആദരിച്ചു. പ്രസിഡന്‍റ് പി.ടി. മോഹൻദാസ്, ടി.എ. സമദ്, പ്രധാനാധ്യാപകൻ എ.സി.എ. നാസർ, കെ.പി. മൊയ്തു, സി. മുഹമ്മദ് അബ്ദുൽ ജലീൽ, എം. സുധീർ, പി. അഷ്റഫ്, ആർ. ജയശ്രീ എന്നിവർ സംസാരിച്ചു. വടക്കുംപുറം: കരേക്കാട് ചെങ്കുണ്ടൻ പടിയിൽ സുലഭ പച്ചക്കറി കർഷക ഉൽപാദന സംഘം കൃഷി ചെയ്ത ചെണ്ടുമല്ലി, പയർ, വഴുതന, വെണ്ട, എടയൂർ മുളക് എന്നിവയുടെ തോട്ടങ്ങൾ വടക്കുംപുറം ജി.എൽ.പി സ്കൂൾ കാർഷിക ക്ലബ് അംഗങ്ങൾ സന്ദർശിച്ചു. പ്രധാനാധ്യാപകൻ ടി.പി. അബ്ബാസ്, എ. രാജൻ, എൻ. മുബീന, ടി.എം. കൃഷ്ണ രാജൻ എന്നിവർ നേതൃത്വം നൽകി. പൂക്കാട്ടിരി: എടയൂർ കെ.എം.യു.പി സ്കൂളിൽ ബോധവത്​കരണ ക്ലാസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മൂർക്കനാട് കൃഷി അസി. ഓഫിസർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എടയൂർ പഞ്ചായത്തിലെ മികച്ച കർഷകൻ പോക്കർ മുളക്കലിനെ ആദരിച്ചു. സ്കൂളിൽ ആരംഭിക്കുന്ന ശലഭോദ്യാനം പദ്ധതി എം.പി.ടി.എ പ്രസിഡന്‍റ് എൻ. റസിയ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗിരിജ അധ്യക്ഷത വഹിച്ചു. എസ്. രേവതി സ്വാഗതവും ബേബി രവി നന്ദിയും പറഞ്ഞു. കരേക്കാട്: വടക്കുംപുറം എ.യു.പി സ്കൂൾ സയൻസ് ക്ലബ് വിദ്യാർഥികൾ എടയൂർ പഞ്ചായത്ത്‌ 19ാം വാർഡിലെ പുളിയാംപാറ- ഓലാന്തി പടശേഖരത്തിലെ മാങ്ങുന്നിൽ പാടത്തേക്ക് യാത്ര നടത്തി. വാർഡ് അംഗം വി.പി. മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് വി.പി. ഹുസൈൻ, പ്രധാനാധ്യാപകൻ വി.പി. അലിഅക്ബർ, പാടശേഖര സമിതി കൺവീനർ സി. അബ്ദു റഹീം, സയൻസ് ക്ലബ് കൺവീനർ എസ്.എൽ. അനൂപ്, എം. അശ്വനി എന്നിവർ സംസാരിച്ചു. MP VNCY 8 Aups Vadakumpuram.jpg വടക്കുംപുറം എ.യു.പി സ്കൂൾ സയൻസ് ക്ലബ് വിദ്യാർഥികൾ കർഷകരുമായി സംവദിക്കുന്നു MP VNCY 8 Vadakumpuram GLPS.jpg വടക്കുംപുറം ജി.എൽ.പി സ്കൂൾ കാർഷിക ക്ലബ് അംഗങ്ങൾ കൃഷിയിടം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.