ചങ്ങരംകുളം: കൈയൊപ്പിൽ നെഹ്റുവിനെയും മഹാത്മാ ഗാന്ധിയെയും തെളിയിച്ച് വിദ്യാർഥികളും അധ്യാപകരും. കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി അധ്യാപകൻ പി.കെ. ഷിനാജിന്‍റെ നേതൃത്വത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം സ്വന്തം പേരെഴുതി ഒപ്പിട്ട് ഗാന്ധിജിയുടേയും നെഹ്റുവിന്‍റേയും ചിത്രം തെളിയിച്ചത്. വത്സല സി. കക്കിടിപ്പുറം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ജി. ബിന്ദു പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ് കെ.പി. സൂര്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. ചന്ദ്രമതി, സി.എ. മജീദ്, പി. ജലീൽ, പി. വിശ്വംഭരൻ, കെ. ഷൈനി, സജി കെ. ചിന്നൻ എന്നിവർ സംസാരിച്ചു. ഫോട്ടോ കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിൽ കൈയൊപ്പിൽ വരച്ച ഗാന്ധി, നെഹ്റു ചിത്രങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.