എം.ഇ.എസ് കോളജിൽ സ്നേഹാദരം

വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം കോളജിലെ ഓറിയന്‍റൽ ലാംഗ്വേജ്, ഇന്‍റഗ്രേറ്റഡ് ബോട്ടണി, സുവോളജി ഡിപ്പാർട്മെന്റുകൾ കർഷക ദിനത്തോടനുബന്ധിച്ച് സ്നേഹാദരം, തൈ നടൽ എന്നിവ സംഘടിപ്പിച്ചു. എം.ഇ.എസ് ജില്ല പ്രസിഡന്‍റ്​ ഒ.സി. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. തൈ നടൽ പരിപാടിയുടെ ഉദ്ഘാടനം കോളജ് കമ്മിറ്റി ട്രഷറർ പ്രഫ. പാറയിൽ മൊയ്തീൻകുട്ടി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രഫ. പി.പി. ഷാജിദ് അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. ടി.വൈ. നജ്​ല, സ്റ്റാഫ്‌ സെക്രട്ടറി കെ. മുഹമ്മദ്‌ ഷിബു, ഡോ. എസ്.ആർ. പ്രീത, ഡോ. കെ.എസ്. കൃഷ്ണപ്രഭ, ഡോ. കെ. മുഹമ്മദ്‌ റിയാസ്, ഡോ. ഇ. ജനീഷ്മ, പ്രഫ. ടി. നിസാബ്, ഡോ. പി. അബ്ദുൽ ഫൈസൽ എന്നിവർ സംസാരിച്ചു. MP VNCY 3 MES KVM College.jpg വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജിൽ സ്നേഹാദരം പരിപാടിയിൽ കർഷക തൊഴിലാളികളെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.