കർഷക ദിനവും മികച്ച കർഷകരെ ആദരിക്കലും

പൂക്കാട്ടിരി: എടയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ചു. പൂക്കാട്ടിരി ടൗണിൽനിന്ന്​ ആരംഭിച്ച കൃഷി ദർശൻ വിളംബര റാലി പൂക്കാട്ടിരി വീപീസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറ് കെ.പി. വേലായുധൻ, ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ്, ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ജഹഫർ പുതുക്കുടി, അംഗം കെ.പി. വിശ്വനാഥൻ, നിള എഫ്.പി.ഒ ചെയർമാൻ സൈനുദ്ദീൻ വള്ളൂരാൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ ഫാത്തിമ സക്കിയ സ്വാഗതവും കൃഷി അസിസ്റ്റൻറ് എൻ. റസിയ നന്ദിയും പറഞ്ഞു. മികച്ച കർഷകർക്ക് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. വാർഡുകളിൽനിന്ന്​ തെരഞ്ഞെടുത്ത 19 കർഷകരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. MP VNCY 2 Edayur Krishi bhavan.jpg എടയൂർ പഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കൃഷി ദർശൻ വിളംബര റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.