ഫ്രീഡം വാൾ

ചങ്ങരംകുളം: മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട്​ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യാമൃതം-2022 എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് ഫ്രീഡം വാളിന് തുടക്കമായി. സ്വാതന്ത്ര്യസമര ചരിത്രദൃശ്യങ്ങളുടെ ആവിഷ്കാരത്തിന് ചിത്രകാരൻ കുമാർ പി. മൂക്കുതല തുടക്കംകുറിച്ചു. പി.ടി.എ പ്രസിഡന്റ് ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ, പ്രധാനാധ്യാപകൻ ടി.കെ. ജയദേവ്, ജനു മൂക്കുതല, വി.വി. സുരേഷ്, പ്രോഗ്രാം ഓഫിസർ ഫസലുറഹ്മാൻ, എം.എ. സന എന്നിവർ സംസാരിച്ചു. ഫോട്ടോ മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട്​ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സപ്തദിനക്യാമ്പിലെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.