പതാകയുയർത്താൻ ജവാന്മാർ; വിദ്യാർഥികൾക്ക്​ ആ​വേശമായി

കരുവാരകുണ്ട്: പുൽവെട്ട നുസ്റത്തുൽ ഇസ്​ലാം സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുയർന്നത് നാട് കാക്കുന്ന ജവാന്മാരുടെ കൈകളാൽ. ചുള്ളിയോട് ചാത്തോലി നിഷാദ്, ചാത്തോലി ഇസ്മായിൽ എന്നിവരാണ് വിദ്യാർഥികൾക്ക് മുന്നിൽ പട്ടാളവേഷത്തിൽ തന്നെ അതിഥികളായെത്തിയത്. പി.ടി.എ പ്രസിഡന്‍റ്​ ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചുള്ളിയോട്ടിലും കരിങ്കന്തോണിയിലും ക്ലബുകളുടെ ആഘോഷ പരിപാടികളിലും ഇരുവരും പങ്കെടുത്തു. Mn krkd jawanmar flag ജവാന്മാരായ നിഷാദും ഇസ്മായിലും നുസ്റത്തുൽ ഇസ്​ലാം സ്കൂളിൽ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.