എടക്കര: എടക്കര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച വയോജനങ്ങള്‍ക്കായുള്ള ജീവിതശൈലി രോഗ ക്ലിനിക് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക് ആയുഷ്ഗ്രാമം, എടക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആയുഷ്ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രവര്‍ത്തനം എല്ലാ മാസത്തെയും നാലാമത്തെ ശനിയാഴ്ചകളില്‍ എടക്കര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഒ.പിയില്‍ ഉണ്ടായിരിക്കും. പ്രത്യേകം തയാറാക്കിയ ആയുര്‍വേദ പാനീയം വിതരണം ചെയ്ത ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പാത്തുമ്മ ഇസ്മായില്‍, അംഗങ്ങളായ സൂസമ്മ മത്തായി, മറിയാമ്മ ജോര്‍ജ്, സോമന്‍ പാര്‍ലി, ബാബു ഏലക്കാടന്‍, സി.കെ. സുരേഷ്, ഡോ. വിധു വര്‍മ, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ധനഞ്ജയന്‍, എം. വില്ലിങ്ടന്‍ സാമുവല്‍, ഡോ. അഞ്ജലി ദാസ്, ഡോ. അനില്‍, ഡോ. അരുണ്‍, സരള രാജന്‍, കോയക്കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.