എടക്കര: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി മേഖലയിൽ വിപുലമായ ആഘോഷപരിപാടികൾ നടന്നു. എടക്കര ഡാലിയ അംഗൻവാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി. ശശിധരൻ പതാക ഉയർത്തി. വാർഡ് അംഗം എം. വില്യംസ് അധ്യക്ഷത വഹിച്ചു. സണ്ണി കുര്യൻ സന്ദേശം നൽകി. രതീഷ് ഭരണഘടനയുടെ ആമുഖം വായിച്ചു. എടക്കര കൗക്കാട് പുലരി വായനശാലയിൽ സണ്ണി കുര്യൻ പതാക ഉയർത്തി. സുജാഹ് അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു മുഖ്യസന്ദേശം നൽകി. എടക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യത്തും പാടത്ത് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വാർഡ് പ്രസിഡന്റ് മനോജ് കുമാർ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ബാബു തോപ്പിൽ മുഖ്യസന്ദേശം നൽകി. ചുങ്കത്തറ മഹാത്‌മ സോഷ്യൽ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ 75ാം വാർഷികാഘോഷം സംഘടിപ്പിച്ചു. മുൻ കെ.പി.സി.സി അംഗം പ്രഫ. എം. തോമസ് മാത്യു പതാക ഉയർത്തി. ചുങ്കത്തറ കുറ്റിമുണ്ട അംഗൻവാടിയിൽ പഞ്ചായത്തംഗം ബിനീഷ് പതാക ഉയർത്തി. തുടർന്ന് നടന്ന റാലിയിൽ കുട്ടികളും രക്ഷിതാക്കളും അണിനിരന്നു. ചുങ്കത്തറ കൊന്നമണ്ണ ഗവ. യു.പി സ്കൂളിൽ പ്രധാനാധ്യാപിക സീന പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ പി.ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. വേഷപ്രച്ഛന്നരായ ധീര ദേശാഭിമാനികൾ അണിനിരന്ന ഘോഷയാത്ര നാടിനെ പുളകമണിയിച്ചു. സാംസ്കാരിക സദസിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പോത്തുകൽ വെളുമ്പിയംപാടം എം.കെ.എം.എം.എൽ.പി സ്കൂളിൽ വാർഡ് അംഗം എം.എ. തോമസ് പതാക ഉയർത്തി. പഞ്ചായത്ത് അംഗം സലൂബ് ജലീൽ സന്ദേശം നൽകി. പഞ്ചായത്ത് അംഗം കിണറ്റിങ്ങൽ റുബീന, പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുൽ വഹാബ്, പ്രധാനാധ്യാപകൻ സി. പ്രജീഷ്, അധ്യാപിക അന്നമ്മ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ദേശഭക്തിഗാനം, പ്രച്ഛന്ന മത്സരം എന്നിവയും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്വിസ് മത്സരവും നടത്തി. വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചുങ്കത്തറ എം.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും എം.എസ്.പി കമാൻഡന്റുമായ യു. ഷറഫലി പതാക ഉയർത്തി. ചടങ്ങിൽ സന്തോഷ് ട്രോഫി ടൂർണമെന്റിലെ മികച്ച താരം ജസിൻ വിശിഷ്ടാതിഥിയായിരുന്നു. മികച്ച കായിക പരിശീലകനായ കെ.എം. ജോസിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കോഓഡിനേറ്റർ കെ.എം. ജോസ്, പ്രിൻസിപ്പൽ സജി ജോൺ എന്നിവർ സംസാരിച്ചു. ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ ലോക്കൽ മാനേജർ റവ. എസ്. ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷാജഹാൻ ചേലൂർ, ഷാജി, ബീനാ ടി. ചെറിയാൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഘോഷയാത്രയും കലാപരിപാടികളും അരങ്ങേറി. മൂത്തേടം തളിപ്പാടം പി.എം.എം.യു.പി സ്കൂളിൽ പ്രധാനാധ്യാപകൻ റഫൽ റഹ്മാൻ പതാക ഉയർത്തി. സ്കൂൾ മാനേജർ പി. റംലത്ത്, പി.ടി.എ പ്രസിഡന്റ് ഷിജു എന്നിവർ സംസാരിച്ചു. സ്വാതന്ത്രദിന പ്രസംഗം, ഗാനാലാപനം, ദേശാഭക്തിഗാനം, ഗ്രൂപ് ഡാൻസ്, കൾചറൽ ഡാൻസ്, പ്രച്ഛന്ന വേഷം എന്നീ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.