സ്വാതന്ത്ര്യദിനാഘോഷം: നൃത്തയോഗ പ്രദർശനം

പെരുവള്ളൂർ: സ്വാതന്ത്ര്യദിനത്തോനുബന്ധിച്ച് പെരുവള്ളൂർ ഗവ. ഹൈസ്കൂൾ എസ്.പി.സി-ജെ.ആർ.സി യൂനിറ്റുകളുടെയും യോഗ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേപ്പൂർ പുലിമുട്ടിൽ 'നൃത്തയോഗ' പ്രദർശനം സംഘടിപ്പിച്ചു. അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. സോഷ്യൽ സയൻസ് ക്ലബ് ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. യഥാക്രമം സുഹാന, വി.എം. അദ്വൈത് (ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര), ഇ. അജിൻ, പി. കാർത്തികേയൻ (എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി), അമേയ സുനിൽ, ജെ. അർച്ചിത് (ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സ്വാതന്ത്ര്യദിനാഘോഷ പരിപാടി പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. ലൈല പതാക ഉയർത്തി. പ്രധാനാധ്യാപകൻ മുഹമ്മദ് കോയ ചോനാരി, പി.ടി.എ പ്രസിഡന്റ് എ.പി. അഷ്റഫ്, ഡെപ്യൂട്ടി എച്ച്.എം എം.കെ. ജ്യോതി, പി.കെ. അബ്ദുസ്സാജിദ്, കെ. ബിജു നേതൃത്വം നൽകി. MT VLKN 5 പെരുവള്ളൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ ബേപ്പൂർ പുലിമുട്ടിൽ നടത്തിയ നൃത്തയോഗ പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.