പാലക്കാട്: സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധിസമ്മേളനം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ, മോട്ടോർ വാഹന ഭേദഗതി നിയമം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കോർപറേറ്റുകളെ സംരക്ഷിക്കുന്നതും സ്വയം തൊഴിൽ ചെയ്ത് കഴിയുന്നവരെ ഇല്ലായ്മ ചെയ്യുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. എ. മുഹമ്മദ് യൂസുഫ് പതാക ഉയർത്തി. അഡ്വ. പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സംഘടനനേതാക്കളായ ടി. ഗോപിനാഥ്, ഗോകുലം ഗോകുൽദാസ്, എൻ.എച്ച്. കാജാ ഹുസൈൻ, എൻ. മുരുകേശൻ, അബ്ദുൽസലാം, എസ്. ദാവൂദ്, കെ.എസ്. സുരേഷ്ബാബു, ഇ. താജുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ സ്വാഗതവും എം. പത്മനാഭൻ നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റായി അഡ്വ. പി.അബ്ദുൽനാസറിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി എം. നന്ദകുമാറിനെയും ട്രഷററായി എ. മുഹമ്മദ് യൂസുഫിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എസ്. ഷിഹാബുദ്ദീൻ, കെ.എസ്. സുരേഷ്ബാബു (വൈസ് പ്രസി), മഞ്ചേരി ഹൈദരലി, സി. മൂസ ഹാജി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.