എ.ഐ.വൈ.എഫ് മതേതര സംഗമം നടത്തി പെരിന്തൽമണ്ണ: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടംനേടാൻ സംഘ്പരിവാർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് അഡ്വ. പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. 'മത നിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം, തൊഴിലിനുവേണ്ടി പോരാടാം' മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടന തകർക്കാൻ സംഘ്പരിവാർ തീവ്രമായി ശ്രമിക്കുകയും ബി.ജെ.പി അതിനായി ഭരിക്കുകയും ചെയ്യുകയാണെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനെതിരെ യുവാക്കൾ മതേതര മനസ്സുകളെ അണിനിരത്തി പോരാട്ടങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സി.പി. നിസാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, എം.എ. അജയകുമാർ, പി.പി. ബാലകൃഷ്ണൻ, കെ. ബാബുരാജ്, എം.എ. റസാഖ്, ഇ.വി. അനീഷ്, രജനി മനോജ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഷഫീർ കിഴിശ്ശേരി സ്വാഗതവും എം.എ. നിർമൽ മൂർത്തി നന്ദിയും പറഞ്ഞു. പടം m3 pmna 4 mathathara sangamam പെരിന്തൽമണ്ണയിൽ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നടത്തിയ മതേസര സംഗമം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.