പ്രത്യാശയുടെ കിരണവുമായി ഇന്ന് ചിങ്ങപ്പുലരി

തിരുനാവായ: പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പൊൻകിരണവുമായി ബുധനാഴ്ച ചിങ്ങപ്പുലരി. മലയാളത്തിന്‍റെ 1198ാമത് ആണ്ടുപിറപ്പ്. കർക്കടകത്തിന്‍റെ ദുർഘടങ്ങളിൽനിന്ന്​ കരകയറാൻ നടത്തിയ രാമായണ മാസാചരണത്തിന്​ ശേഷമെത്തുന്ന ചിങ്ങത്തിലാണ് മലയാളികളുടെ ദേശീയോത്സവമായ ഓണമെത്തുന്നത് എന്നത് ഏറെ പ്രധാനമാണ്. മഴ തൽക്കാലം വിട്ടുനിന്ന് മാനം തെളിഞ്ഞെങ്കിലും ചിങ്ങത്തിലെ മഴയെപ്പറ്റിയുള്ള 'ചിണ്ടാറും ശീതലും', 'ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല', 'ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും ചിങ്ങം ഞായറിൽ ചിണുങ്ങിച്ചിണുങ്ങി' എന്നീ പഴമൊഴികൾ പ്രസിദ്ധമാണ്. കർഷകർ മുണ്ടകൻ കൃഷിയിറക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതും ചിങ്ങത്തിലാണ്. ദിവസങ്ങൾ കഴിയുന്തോറും നാടും നഗരവും ഓണലഹരിയിലാകും. note: attn NE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.