നാട്ടുവൈദ്യ​ന്‍റെ കൊലപാതകം: റിട്ട. എസ്.ഐയെ കസ്റ്റഡിയില്‍ വിട്ടു

നിലമ്പൂർ: നാട്ടുവൈദ്യന്‍ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ റിട്ട. എസ്.ഐയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വയനാട് ബത്തേരി കോളേരി ശിവഗംഗയില്‍ സുന്ദരന്‍ സുകുമാരനെയാണ് നിലമ്പൂര്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ 11നാണ് ഇയാള്‍ തൊടുപുഴ മുട്ടം കോടതിയില്‍ കീഴടങ്ങിയത്. ഗൂഢാലോചനക്കുറ്റമാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്‍റെ നിയമോപദേശകൻ കൂടിയാണ് ഇയാള്‍. ഷൈബിന്‍ പിടിയിലായതറിഞ്ഞ്​ ഒളിവില്‍പോയ ഇയാള്‍ പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മുട്ടം പൊലീസ് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവാണ് കസ്റ്റഡിയില്‍ വാങ്ങിയത്. വയനാട്, മൈസൂരു എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ്​ നടത്തും. കേസിൽ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.