എടപ്പാൾ: കെ.ടി. ജലീൽ എം.എൽ.എയുടെ എടപ്പാൾ ഓഫിസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ സി.പി.എം പ്രതിഷേധിച്ചു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ നടന്ന പ്രകടനത്തിന് ടി. സത്യൻ, പി. വിജയൻ, ഇ. രാജഗോപാൽ, അഡ്വ. പി.പി. മോഹൻദാസ്, സി. രാഘവൻ, സി. രാമകൃഷ്ണൻ, യു.പി. പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി. അക്രമം അപലപനീയം -സി.പി.ഐ എടപ്പാൾ: കെ.ടി. ജലീൽ എം.എൽ.എയുടെ ഓഫിസ് സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. യുവമോർച്ച നടത്തിയ അക്രമം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണെന്ന് തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഇ.വി. അനീഷ്, ലോക്കൽ സെക്രട്ടറി പി.വി. ബൈജു, രാജൻ അയിലക്കാട്, നാസർ എടപ്പാൾ, മണി തിരുത്തുമ്മൽ, ധന എടപ്പാൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പടം കെ.ടി. ജലീൽ എം.എൽ.എയുടെ എടപ്പാൾ ഓഫിസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം എടപ്പാൾ ടൗണിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.