ബൈക്ക്​ മോഷണ സംഘത്തിലെ അഞ്ച്​ കൗമാരക്കാർ പിടിയിൽ

* അറസ്റ്റിലായ മൂന്നുപേർ 18 വയസ്സുകാർ; രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുന്ന സംഘത്തിലെ അഞ്ചുപേരെ മലപ്പുറം പൊലീസ് പിടികൂടി. മഞ്ചേരി പുല്‍പറ്റ കണ്ടംകുളം സ്വദേശി അഭയ് കൃഷ്ണ (18), മഞ്ചേരി തൃപ്പനച്ചി സ്വദേശി കെ.വി. അഫ്‌ലഹ് (18), കാവനൂര്‍ ചെരങ്ങാംകുണ്ട് സ്വദേശി കെ. മിന്‍ഹാജ് (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേർ എന്നിവരാണ്​ പിടിയിലായത്​. ഇവരിൽ 18 വയസ്സ്​​ തികഞ്ഞ മൂന്ന്​ പ്രതികളെ അറസ്റ്റ്​ ചെയ്ത്​ കോടതിയിൽ ഹാജരാക്കി. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ആഗസ്റ്റ്​ നാലിന് പുലര്‍ച്ച മലപ്പുറം കിഴക്കേതല, മൂന്നാംപടി എന്നിവിടങ്ങളില്‍നിന്ന്​ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ മലപ്പുറം പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. നിലമ്പൂര്‍, മുക്കം, ഫറോക്ക്​ തുടങ്ങിയ സ്ഥലങ്ങളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്. 15ഓളം ബൈക്കുകൾ വിവിധ ഇടങ്ങളില്‍നിന്നായി മോഷ്ടിച്ച് വിൽപന നടത്തിയിട്ടുണ്ടെന്ന്​​ പ്രതികൾ പൊലീസിനോട്​ സമ്മതിച്ചു. ആഡംബര ജീവിതത്തിനായി പണം കണ്ടെത്താനാണ് സംഘം മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ കുറഞ്ഞ വിലയ്​ക്ക് ആളുകള്‍ക്ക് കൈമാറുകയാണ് പതിവ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്. അന്വേഷണ സംഘത്തില്‍ മലപ്പുറം പൊലീസ്​ ഇൻസ്​പെക്ടർ ജോബി തോമസ്, സബ്​ ഇൻസ്​പെക്ടർ അഗസ്റ്റിന്‍ ജി. ഡെന്നിസണ്‍, എസ്.ഐ ഗിരീഷ്, സി.പി.ഒമാരായ ദിനേഷ്, സലിം, ജസീര്‍, സഹേഷ്, സതീഷ്, സിഹാദ് കോട്ട, ദിനു, സിറാജ് എന്നിവരും ഉണ്ടായിരുന്നു. m3 arrest (bike): അഫ്‌ലഫ്, മിന്‍ഹജ്, അഭയ് കൃഷണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.