വളാഞ്ചേരി: 'സ്വാതന്ത്ര്യാമൃതം' ആരംഭിച്ചു. കല്‍പകം എന്ന പേരില്‍ തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിക്കുക, 'ഹര്‍ ഘര്‍ തിരംഗ' എന്ന പരിപാടിയുടെ ഭാഗമായി ദേശീയ പതാകകള്‍ തയാറാക്കുക, കൃഷിയിടം ഒരുക്കുക, ഫ്രീഡം വാള്‍ സജ്ജമാക്കുക, ദത്ത് ഗ്രാമത്തിൽ ആരോഗ്യ ബോധവത്കരണം നടത്തുക, സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കല്‍, പൊതു ഇട ശുചീകരണം, വൈവിധ്യമാര്‍ന്ന ക്ലാസുകള്‍ സംഘടിപ്പിക്കല്‍, വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിക്കും. മാവണ്ടിയൂർ: ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സപ്തദിന സഹവാസ ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം' പി.ടി.എ പ്രസിഡൻറ് ടി.പി. മോഹൻദാസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അനസ് ഇരികുളങ്ങര അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി. അബ്ദുനാസർ മുഖ്യാതിഥിയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. നവീൻ, ക്യാമ്പ് വിശദീകരണം നടത്തി. വൈസ് പ്രിൻസിപ്പൽ എ.സി. അബ്ദുൽ നാസർ, പി. മനോജ് കുമാർ, പി.എം. മനോഹരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. എ. നവാസ് സ്വാഗതവും ലീഡർ എം.പി. വിവേക് നന്ദിയും പറഞ്ഞു. ഇരിമ്പിളിയം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ സൈനുദ്ദീൻ സ്വാഗതവും പ്രിൻസിപ്പൽ ഫിറോസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ എം.വി. ഷാഹിന, റിട്ട. എ.ഇ.ഒ ടി. കൃഷണദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത, ഷഫീദ ബീവി, പാലിയേറ്റിവ് വളാഞ്ചേരി ഡിവിഷൻ വൈസ് ചെയർമാൻ പി. സെയ്താലിക്കുട്ടി, പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. പൂക്കാട്ടിരി: ഇസ്ലാമിക് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ഹിഷാം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ബഷീർ കലമ്പൻ ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം വി.പി. ജൗഹറ കരീം, പി.ടി.എ വൈസ് പ്രസിഡന്‍റുമാരായ കെ.പി. മുഹമ്മദ് അബ്ദുറഹ്മാൻ, പി.പി. അബ്ദു നാസർ, ഡയറക്ടർ പി. ഹാരിസ് ബാബു, പ്രധാനാധ്യാപിക പി. നാദിറ അലി, കെ. അബ്ദുസമദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ യു. ജുറൈസ്, പി. നജ്മുദ്ദീൻ, എൻ.എസ്.എസ് ലീഡർമാരായ വി. ആദിൽ സലാഹ്, ടി. മുംതാസ് മിസ്രിയ എന്നിവർ സംസാരിച്ചു. ഫോട്ടോ: പൂക്കാട്ടിരി ഇസ്ലാമിക് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു MP VNCY 3 NSS Camp IRHSS .jpg ഫോട്ടോ : ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ ഉദ്ഘാടനം ചെയ്യുന്നു MP VNCY 3 NSS MESHSS Irimbliyam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.