പുലാമന്തോൾ: സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുരുവമ്പലം വാഗൺ കൂട്ടക്കൊല സ്മാരകത്തിലേക്ക് വിദ്യാർഥികൾ കൂട്ടയോട്ട മത്സരം സംഘടിപ്പിച്ചു. നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് കുരുവമ്പലം വാഗൺ ട്രാജഡി സ്മാരകത്തിൽ അവസാനിച്ച മൂന്നര കിലോമീറ്റർ കൂട്ടയോട്ട മത്സരത്തിൽ 400 വിദ്യാർഥികൾ പങ്കെടുത്തു. കൊളത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ ശിവദാസൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ സി.വി. മുരളി, നാഷനൽ എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. സുധീർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.പി. ബിനുപ് കുമാർ, പി.ടി.എ പ്രസിഡന്‍റ് വിജയകൃഷ്ണൻ, എം.ടി.എ പ്രസിഡന്‍റ് സജിത, കായികാധ്യാപകരായ മുസ്തഫ, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി. കുരുവമ്പലം വാഗൺ കൂട്ടക്കൊല സ്മാരക പരിസരത്ത് നടന്ന സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. സൗമ്യ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ടി.കെ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാഗൺ ട്രാജഡി സ്മാരക ട്രസ്റ്റ് ചെയർമാൻ സലീം കുരുവമ്പലം, ഹെഡ് മാസ്റ്റർ സി. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ സി.വി. മുരളി, എം.പി. രാജേഷ്, ഉമ്മർ, ഐവ ഷെബീർ, കെ.സി. ഗീത, ടി. മുജീബ് റഹ്മാൻ, അനിൽ ജോസഫ് എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം പി. സൗമ്യ, സലിം കുരുവമ്പലം എന്നിവർ നിർവഹിച്ചു. MCPML: kootta oattamath Saram. (പടം : സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് കൊളത്തൂർ നാഷനൽ ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കൂട്ടയോട്ട മത്സര സമാപന ഉദ്ഘാടനം കുരുവമ്പലത്ത് പി. സൗമ്യ നിർവഹിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.