പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്

കൂട്ടിലങ്ങാടി: പഞ്ചായത്തിലെ 15ാം വാർഡിലെ കടുങ്ങൂത്ത്, കീരംകുണ്ട് പ്രദേശങ്ങളിലെ അമ്പതോളം വീടുകളിലുള്ളവർക്കായി കുത്തിവെപ്പ് ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. കുത്തിവെയ്പ് എടുക്കാത്ത കുട്ടികൾക്കായാണ് വാക്സിൻ ക്യാമ്പ് നടത്തിയത്. വാർഡ്‌ അംഗം ശബീബ, മെഡിക്കൽ ഓഫിസർ ഡോ. നൗറീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരിസ് പറച്ചിക്കോടൻ, ജെ.എച്ച്.ഐ. രഞ്ജിത്ത് മുളയത്തിൽ, ജെ.പി.എച്ച്.എൻമാരായ കെ. ജിഷ, എം. മിനിജ, ഡി. ഷഹന, ആശാ പ്രവർത്തകരായ, കെ. സെറീന, പി.കെ. സക്കീന, അംഗൻവാടി വർക്കർമാരായ ജമീല, ബീന, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.