തീരമേഖലയിൽ തെരുവുനായ്​ ശല്യം; ബ്ലാങ്ങാട് ബീച്ചില്‍ ഏഴ് ആടുകളെ കടിച്ചുകൊന്നു

ചാവക്കാട്: തീരമേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ബ്ലാങ്ങാട് ബീച്ചില്‍ കൂട്ടമായെത്തിയ നായ്ക്കള്‍ ഏഴ് ആടുകളെ കടിച്ചുകൊന്നു. ബ്ലാങ്ങാട് ബീച്ച് ടി.എം. പരീത് സാഹിബ് റോഡില്‍ കൊപ്ര വീട്ടില്‍ ജമീലയുടെ വീട്ടിലെ ഏഴ് ആടുകളെയാണ് കടിച്ചുകൊന്നത്. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇവ ഓടിരക്ഷപ്പെട്ടു. വീട്ടുമുറ്റത്തെ കൂട്ടിലാണ് ആടുകള്‍ ഉണ്ടായിരുന്നത്. ഒരു ആട് പരിക്കുകളോടെ രക്ഷപ്പെട്ടു. ചത്ത ആടുകളെ വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റ്മോര്‍ട്ടം ചെയ്തു. ബ്ലാങ്ങാട് ബീച്ചിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. കബീര്‍ ദിവസങ്ങള്‍ക്കുമുമ്പ് അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. പ്രത്യേക ഇടം കണ്ടെത്തി നായ്ക്കളെ പാര്‍പ്പിക്കാന്‍ നഗരസഭ സൗകര്യം ഒരുക്കണമെന്നായിരുന്നു കബീറിന്റെ ആവശ്യം. തീരമേഖലയില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഫോട്ടോ: TCC CKD street dogs attack ബ്ലാങ്ങാട് ബീച്ചില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന ആടുകളെ വെറ്ററിനറി ഡോക്ടർ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.