ഹോട്ടലിൽ കയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

ഒല്ലൂർ: നടത്തറ പൂച്ചട്ടിയിൽ ഹോട്ടലിൽ കയറി ഉടമയെയടക്കം ആക്രമിച്ച കേസിൽ മൂന്നുപേരെ ഒല്ലൂർ പൊലീസ് അറസ്റ്റ്​ ചെയ്തു. കൊഴുക്കുള്ളി കുണ്ടോളി വീട്ടിൽ ശരത് (32), ഐക്യനഗർ സ്വദേശികളായ പൊങ്ങണാമൂല വീട്ടിൽ ഹരി (24), താണിക്കര വീട്ടിൽ അരുൺ രാജ് (18) എന്നിവരാണ് പിടിയിലായത്. ആഗസ്റ്റ്​ ആറിന് രാത്രിയായിരുന്നു സംഭവം. അഞ്ചു പേരടങ്ങിയ സംഘമാണ് രാത്രി പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തിയത്. തലേന്നുണ്ടായ തർക്കമാണ്​ ആക്രമത്തിന്​ കാരണം. കടയുടമ ഇരവിമംഗലം ചെറുങ്ങോട്ടിൽ സുനിൽ കുമാർ, മകൻ ജിഷ്ണു, ബന്ധുവായ സനൂപ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് പ്രതികൾ ഒളിവിൽ പോയി. കർണാടകയിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. കൃത്യം നടത്താനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ്​ ചെയ്തു. എസ്.ഐമാരായ ബിപിൻ ബി. നായർ, സുരേഷ് കുമാർ, ഹരീന്ദ്രൻ, സി.പി.ഒമാരായ അരുൺ, പ്രദീപ്, സുനീപ്, സജി ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചിത്രം 1 അരുൺ രാജ് 2 ഹരി 3 ശരത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.