പെരിഞ്ഞനം ഉണ്ണിക്കും കരിയന്നൂര്‍ പൊന്നൂട്ടിക്കും പുരസ്കാരം

ഗുരുവായൂര്‍: നാഗസ്വര തകില്‍ വാദ്യകലാ സംഘടനയുടെ ഗുരുവായൂര്‍ ഗംഗാധര സ്മാരക പുരസ്കാരം നാഗസ്വര വിദ്വാന്‍ പെരിഞ്ഞനം ഉണ്ണിക്കും കണിമംഗലം ഗോപാല പുരസ്കാരം കരിയന്നൂര്‍ പൊന്നൂട്ടിക്കും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പുരസ്കാരം കൈമാറും. പത്മശ്രീ ബഹുമതി ലഭിച്ച നാഗസ്വര കലാകാര ദമ്പതികളായ ഷേക്ക് മെഹബൂബ് സുബാണി, കലീഷബി മെഹബൂബ്, സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ തകില്‍ വിദൂഷി പത്തിയൂര്‍ കമലം, നാഗസ്വര വിദ്വാന്‍ എന്‍.ആര്‍. കണ്ണന്‍ എന്നിവരെ ആദരിക്കും. ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. വൈകീട്ട് 5.30ന് മെഹബൂബ് സുബാണി, കലീഷബി മെഹബൂബ്, ഫിറോസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കച്ചേരി നടക്കും. നാഗസ്വര തകില്‍ വാദ്യകല സംഘടന ഭാരവാഹികളായ മുരളി ഗുരുവായൂര്‍, സുധിന്‍ ശങ്കര്‍ പൂത്തോള്‍, സുജേഷ് നമ്പഴിക്കാട്, ഉണ്ണിക്കുട്ടന്‍ കോട്ടപ്പടി, അജിത്ത് പേരകം, ബിജു പുതുരുത്തി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.