സൂപ്പർ മാർക്കറ്റിൽനിന്നും ഹാൻസ്​ പിടികൂടി

സൂപ്പർ മാർക്കറ്റിൽനിന്ന്​ ഹാൻസ്​ പിടികൂടി തളി: വ്യാപാര സ്ഥാപനത്തിൽനിന്ന് നിരോധിച്ച പുകയില ഉൽപന്നം എരുമപ്പെട്ടി പൊലീസ് പിടികൂടി. വ്യാപാര സ്ഥാപന ഉടമ തലശ്ശേരി തറയ്ക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫയെ (42) എസ്.ഐമാരായ ടി.സി. അനുരാജ്, കെ.പി. ഷീബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. തളി സൻെററിന് സമീപം പിലക്കാട് റോഡിൽ പ്രവർത്തിക്കുന്ന ഇൻത്തിയാസ് സൂപ്പർ മാർക്കറ്റിൽ നിന്നാണ് ലഹരി വസ്തുവായ ഹാൻസിന്‍റെ 350 പാക്കറ്റുകൾ പിടികൂടിയത്. രണ്ട് ചാക്കുകളിലാക്കിയാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. വലിയ വിലക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ഇതിനും മുമ്പും ഹാൻസ് വിൽപന നടത്തിയതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.പി.ഒമാരായ എ. ഷാഹുൽ ഹമീദ്, കെ. രഞ്ജിത്ത്, ഇ. സനൂപ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. TCT ERMPT 4 പടം : സൂപ്പർമാർക്കറ്റിൽനിന്ന്​ പിടികൂടിയ നിരോധിച്ച ലഹരി ഉൽപന്നങ്ങൾക്കൊപ്പം കടയുടമ മുഹമ്മദ് മുസ്തഫയും പൊലീസ് ഉദ്യോഗസ്ഥരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.