ചിങ്ങമഹോത്സവത്തിന് നാളെ കൊടിയേറും

ഗുരുവായൂര്‍: പുരാതന നായര്‍ തറവാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവം ആഗസ്റ്റ് 17ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 3.30ന് 150ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന മഞ്ജുളാല്‍ത്തറ മേളം നടക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭജനഘോഷയാത്രം, വൈകീട്ട് ആറിന് ഐശ്വര്യ വിളക്ക് സമര്‍പ്പണം എന്നിവയുണ്ടാകും. ആഘോഷങ്ങളുടെ കൊടിയേറ്റം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. കെ.ടി. ശിവശങ്കരന്‍, അഡ്വ. രവി ചങ്കത്ത്, കെ. അനില്‍കുമാര്‍, ബാലന്‍ വാറനാട്ട്, ജയപ്രകാശ് ഗുരുവായൂര്‍, ജയറാം ആലക്കല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.