ഇരട്ടി പുണ്യവുമായി ആ രക്തദാതാക്കൾ തിരികെയെത്തി

സൗദി ബാലന്റെ ശസ്ത്രക്രിയക്ക്​ രക്തദാനത്തിനായാണ്​ നാലംഗ സംഘം പോയിരുന്നത്​ എടപ്പാൾ: ഏഴ്​ വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് രക്തം ദാനം ചെയ്യാൻ കടൽ കടന്ന രക്തദാതാക്കൾ തിരിച്ചെത്തി. അപൂർവങ്ങളിൽ അപൂർവ ഗ്രൂപ്പായ ബോംബെ ഒ പോസിറ്റിവ് രക്തം നൽകാനാണ് ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശൂർ എന്നിവർ സൗദി അറേബ്യയിലേക്ക് പോയിരുന്നത്. ജൂലൈ 19ന്​ യാത്ര തിരിച്ച ഇവർ പരിശോധനകൾക്കുശേഷം രക്തദാനം നിർവഹിച്ച്​ പുണ്യഭൂമിയിൽ ഉംറയും നിർവഹിച്ചാണ് മടങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ഇവരെ ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ല, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സൗദിയിൽ രക്തം ആവശ്യമായിവന്നപ്പോൾ ബാലന്റെ കുടുംബം ബ്ലഡ് ഡോണേഴ്സ് കേരളയുടെ സൗദി ചാപ്​റ്ററുമായാണ് ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് ബ്ലഡ് ഡോണേഴ്സ്​ ബോംബെ ഗ്രൂപ് കോഓഡിനേറ്ററും ബി.ഡി.കെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സി.കെ വളാഞ്ചേരിയുമായി സൗദി ചാപ്​റ്റർ ബന്ധപ്പെട്ടു. ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ വിവരം അവതരിപ്പിച്ച ഉടൻ രക്തദാതാക്കളായ ജലീന, മുഹമ്മദ് ഷരീഫ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഫാറൂഖ് എന്നിവർ ഉടൻ സന്നദ്ധരായി മുന്നോട്ടുവരുകയായിരുന്നു. ദാനം ചെയ്ത് തിരിച്ചെത്തിയ നാലുപേർക്കും സലീം സി.കെ വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽലാൽ കാസർകോട്, ട്രഷറർ സക്കീർ ഹുസൈൻ തിരുവനന്തപുരം, സംസ്ഥാന, ജില്ല ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപാണ് നൽകിയത്. mpg blood ജലീന, മുഹമ്മദ് ഷരീഫ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഫാറൂഖ് എന്നിവർ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.