ഗുണ്ട ആക്രമണം; നാലുപേർക്ക് പരിക്ക്

കടയുടെ മുന്നിൽ പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നടത്തറ: കടയിൽ കയറി ഗുണ്ട ആക്രമണം, നാലുപേർക്ക് പരിക്ക്. പൂച്ചെട്ടി സെന്ററിൽ ശനിയാഴ്ച രാത്രി 9.45നായിരുന്നു സംഭവം. പരിക്കേറ്റ കടയുടമ ചേരിങ്ങോട്ടിൽ സുനിൽകുമാർ (58), മകൻ ജിഷ്ണു (26), അടിയത്ത് സനൂപ് (31) എന്നിവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. പെട്ടി ഓട്ടോയിൽ എത്തിയ നാലംഗ സംഘം ഇരുമ്പുവടികൊണ്ട് കടയിൽ കയറി എല്ലാവരെയും ആക്രമിക്കുകയായിരുന്നെന്ന് ഒല്ലൂർ പൊലീസ് പറഞ്ഞു. സംഭവത്തിനുമുമ്പ്​ കടയുടെ മുന്നിലെ റോഡിൽ പന്നിപ്പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞദിവസം കടയുടെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് ഒരാളുമായി തർക്കമുണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.