സംഗീത നിശ

പൂക്കോട്ടുംപാടം: 'നിലമ്പൂർ പാട്ട് കൂട്ടം' വാട്സ്ആപ് കൂട്ടായ്മ സംഘടിപ്പിച്ചു. കഴിവുകൾ ഉണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന പ്രാദേശിക ഗായകർക്ക് പ്രോത്സാഹനം നൽകാനും അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമായാണ് പരിപാടി നടത്തിയത്​. 40ഓളം പ്രാദേശിക ഗായകർ ഗാനം ആലപിച്ചു. സാംസ്കാരിക സമ്മേളനം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ശ്രീനി കൂരാട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു മുഖ്യാതിഥിയായിരുന്നു. എ.പി. ഉമ്മർ, മുഹമ്മദ് ഷാഫി, എ.പി. ഫസൽ, റഫീഖ്, മുസ്തഫ ചെർപ്പുളശ്ശേരി, മെഹബൂബ് അടുക്കത്ത് തുടങ്ങിയവർ സംസാരിച്ചു. പി. വിനോദ്, പി. അഫ്സൽ, സിറാജ്, റനീഷ്, ഫിറോസ് ഖാൻ, കബീർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.