ബ്ലോക്കുതല ക്ഷീരകർഷക സംഗമം നടത്തി

വണ്ടൂർ: പോരൂർ താളിയംകുണ്ട് ക്ഷീരസംഘം പരിസരത്ത് നടത്തിയ ബ്ലോക്കുതല ക്ഷീരകർഷക സംഗമം ബ്ലോക്ക് പ്രസിഡന്‍റ്​ കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കന്നുകാലി പ്രദർശനത്തിൽ 400ഓളം ഉരുക്കൾ പങ്കെടുത്തു. ക്ഷീരവികസന സെമിനാറിൽ അരീക്കോട് ക്ഷീര വികസന ഓഫിസർ പി. നൗഷ, ഡോ. പി.എ. നൗഷാദലി, ജോയന്‍റ്​ ബി.ഡി.ഒ ജേക്കമ്പ് സക്കറിയ തുടങ്ങിയവർ വിഷയാവതരണം നടത്തി. പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.കെ. ചന്ദ്രാദേവി അധ്യക്ഷത വഹിച്ചു. മലപ്പുറം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീബ ഖമർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ കർഷകരെ ആദരിച്ചു. താളിയംകുണ്ട് ക്ഷീര സംഘം പ്രസിഡന്‍റ്​ എൻ. മുഹമ്മദ് ബഷീർ, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം വി. ശിവശങ്കരൻ, ടി. സുലൈഖ, പി.കെ. ഭാഗ്യലക്ഷ്മി, പി. അൻവർ തുടങ്ങിയവർ പങ്കെടുത്തു. MN wdr KC പോരൂർ താളിയംകുണ്ട് ക്ഷീരസംഘം പരിസരത്ത് നടത്തിയ ബ്ലോക്കുതല ക്ഷീരകർഷക സംഗമം പ്രസിഡന്‍റ്​ കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.