പൊതുവിദ്യാലയങ്ങൾ അഭിമാനം നൽകുന്ന ഇടങ്ങളായി -സ്പീക്കർ

പുന്നയൂര്‍ക്കുളം: പൊതുവിദ്യാലയങ്ങൾ ആത്മാഭിമാനം നൽകുന്ന ഇടങ്ങളായി മാറി. സർക്കാർ വിദ്യാലയത്തിലാണ് പഠനമെന്നത് ഇപ്പോൾ അഭിമാനത്തോടെയേ പറയാനാകുവെന്നും സ്പീക്കർ എം.ബി. രാജേഷ്. പരൂർ കുപ്രവള്ളി ഗവ. എല്‍.പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ തേടി അധ്യാപകർ വീടുകളിലേക്ക്​ പോയിരുന്ന അവസ്ഥയിൽനിന്ന് മാറി പൊതുവിദ്യാലയങ്ങളെ തേടി രക്ഷിതാക്കൾ എത്തുന്ന സാഹചര്യമാണുള്ളത്. ദേശീയ അര്‍ബണ്‍ മിഷൻ ഫണ്ടിൽനിന്ന് 73.80 ലക്ഷം രൂപ വിനിയോഗിച്ചാണ് പുന്നയൂർക്കുളം പഞ്ചായത്ത് കെട്ടിടം നിർമിച്ചത്. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ ടി.ജി. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജില്ല വിദ്യാഭ്യാസ ഉപഡയക്ടർ ടി.വി. മദനമോഹനൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.ബി. രത്നകുമാരി, പ്രധാനാധ്യാപിക എ.ഒ. ജസീന്ത, ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ലീനസ്, ബ്ലോക്ക് അംഗങ്ങളായ ഗ്രീഷ്മ ഷനോജ്, ബിജു പള്ളിക്കര, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു, ആലത്തയിൽ മൂസ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ഡി. ധനീപ് രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ.ആർ. ഗഫൂർ, അപ്പു എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD PKM Paroor school പുന്നയൂര്‍ക്കുളം കുപ്രവള്ളി ഗവ. എല്‍.പി സ്കൂൾ പുതിയ കെട്ടിടം നിയമസഭ സ്പ​പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.