ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ആരംഭിച്ചു

വടക്കുംപുറം: ഓണവിപണി ലക്ഷ്യമിട്ട് ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കർഷകരുടെ നേതൃത്വത്തിലുള്ള സുലഭ പച്ചക്കറി കർഷക ഉൽപാദക കമ്പനി എടയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തരിശായി കിടന്ന 40 സെന്‍റ്​ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. എടയൂർ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന ലയം നഴ്സറി വഴി വിതരണം ചെയ്ത ഓറഞ്ച്, മഞ്ഞ പൂക്കൾ വിരിയുന്ന 4000 ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിച്ചത്. മികച്ച പരിചരണത്തിലൂടെ നല്ല വിളവാണ് ലഭിക്കുന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിന് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ പൂക്കൾ വിതരണം ചെയ്യും. MP VNCY 8 Chendu Malli.jpg എടയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ചെണ്ടുമല്ലി കൃഷിയിടം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സുലഭ ഡയറക്ടർമാരും സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.