പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. റാബിയത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റഹ്മത്തുന്നിസ താമരത്ത്, പഞ്ചായത്ത് അംഗങ്ങളായ വി. മജീദ്, കൊരമ്പയിൽ ശങ്കരൻ, പി.ടി.എ പ്രസിഡന്‍റ് അബ്ദുല്ല പാലൂരാൻ, പ്രിൻസിപ്പൽ പി. വേലായുധൻ, പ്രധാനാധ്യാപകൻ പി.എം. ഹരിദാസൻ, പി. സീമ, സി. മുഹമ്മദ് ഇബ്രാഹീം, ഇ.കെ. റഷീദ്, സുമോദ്, കെ. ഹഫ്സ നിഷാൻ, ടി.കെ. നിർമല എന്നിവർ സംസാരിച്ചു. പടം me pnkd 2 anumodhanam പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.