എ.പി. ഷഫീഖ് തിരൂർ: ഒടുവിൽ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ മുറവിളിക്ക് ആശ്വാസമായി റെയിൽവേയുടെ ഉത്തരവ്. മലബാർ മേഖലയിൽ നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന തൃശൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അനുമതിയായി. ജൂലൈ നാലുമുതലാണ് തൃശൂരിൽനിന്ന് കണ്ണൂർ വരെയും കണ്ണൂരിൽനിന്ന് ഷൊർണൂർ വരെയും സർവിസ് പുനരാരംഭിക്കുന്നത്. തൃശൂരിൽനിന്ന് രാവിലെ 6.35ന് ആരംഭിക്കുന്ന സർവിസ് കണ്ണൂരിൽ ഉച്ചക്ക് 12.05ന് എത്തും. മുമ്പ് സർവിസ് നടത്തിയിരുന്ന സമയത്തിൽ നേരിയ മാറ്റം വരുത്തിയാണെങ്കിലും തൃശൂർ-കണ്ണൂർ പാസഞ്ചറിന് വലുതും ചെറുതമായ എല്ലാ സ്റ്റേഷനുകളിലും സ്‌റ്റോപ്പുണ്ട്. തിരിച്ച് കണ്ണൂരിൽനിന്ന് വൈകീട്ട് 3.10ന് സർവിസ് ആരംഭിക്കുന്ന ട്രെയിൻ ഷൊർണൂർ ജങ്ഷനിൽ രാത്രി 8.10ന് സർവിസ് നിർത്തും. തൃശൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ സർവിസ് പുനരാരംഭിക്കുന്നതോടെ വിദ്യാർഥികളും ഉദ്യോഗസ്ഥർക്കുമടക്കം പരിധിവരെ ആശ്വാസമാവും. കോവിഡ് ഭീഷണിക്കുശേഷം പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകൾ റദ്ദാക്കിയതും സമയമാറ്റവും മലബാറിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. മലബാറിനോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെ 'മാധ്യമം' വാർത്ത നൽകിയിരുന്നു. മലബാർ മേഖലയിലൂടെ സർവിസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പൂർണമായും സർവിസ് നിർത്തലാക്കിയതാണ് യാത്രക്കാരെ കാര്യമായി വലച്ചത്. തിരുവനന്തപുരം ഡിവിഷനിൽ പാസഞ്ചർ ട്രെയിനുൾപ്പെടെയുള്ള പല ട്രെയിനുകളും ജൂൺ മുതൽ സർവിസ് പുനരാരംഭിച്ചിരുന്നു. റദ്ദാക്കിയ മറ്റ് പാസഞ്ചർ ട്രെയിനുകൾ കൂടി സർവിസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. madhyamam news : മലബാറിനോടുള്ള റെയിൽവേയുടെ അവഗണന ചൂണ്ടിക്കാട്ടി 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.