കുപ്പത്തൊട്ടിയിൽനിന്ന് രക്ഷിച്ച 'ദേവസേന' ഇനി നഗരസഭക്ക് കാവൽ

വടക്കാഞ്ചേരി: നഗരസഭയുടെ കുമ്പളങ്ങാട് മാലിന്യ യാർഡിൽനിന്ന് ജീവനക്കാർ രക്ഷിച്ച് 'ദേവസേന' എന്ന് പേരിട്ട് പരിചരിച്ച പട്ടിക്കുട്ടി ഇനി നഗരസഭ കാര്യാലയം കാക്കും. രണ്ട്​ മാസം പ്രായമുള്ളപ്പോൾ ആരോ മാലിന്യ യാർഡിൽ ഉപേക്ഷിച്ച പട്ടിക്കുട്ടി കൈകാലുകൾക്ക്​ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ പ്രസാദാണ് രക്ഷിച്ച് വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചത്. ചതഞ്ഞ ഭാഗം പ്ലാസ്റ്ററിട്ട് പരിചരിച്ചു. ക്രമേണ ദേവസേന എല്ലാവരുടെയും ഓമനയായി. നഗരസഭയിൽ പ്രത്യേക വാസസ്ഥലം ഒരുക്കിയിട്ടുണ്ട്. രാത്രി എട്ട്​ കഴിഞ്ഞാൽ അഴിച്ചുവിടും. പിന്നെ നഗരസഭ കാര്യാലയത്തിന്‍റെ 'സുരക്ഷാ ചുമതല'യാണ്​. പാലും മുട്ടയും ചോറും പൊറാട്ടയുമാണ് ഭക്ഷണം. നഗരസഭയിൽ എത്തുന്നവരുടെയെല്ലാം അരുമയാണ് ദേവസേന. ----------- പടം - ദേവസേന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.